Sunday 24 January 2021




അമേരിക്കയിൽ ബൈഡൻ വിജയത്തിലേക്ക്; ട്രംപ് ബഹുദൂരം പിന്നിൽ

By Web Desk.05 Nov, 2020

imran-azhar

 

 

വാഷിംഗ്ടൺ: അമേരിക്കയിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞുടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡൻ വിജയത്തിലേക്ക് കുതിക്കുന്നു. നിലവിൽ ബൈഡൻ 264 ഇലക്ടറൽ വോട്ടുകൾ നേടിയപ്പോൾ ട്രംപിന് നേടാനായത് വെറും 214 ഇലക്ടറൽ വോട്ടുകൾ മാത്രമാണ്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാണ് ട്രംപിന്റെ നിലപാട്. വിവിധ സ്റ്റേറ്റുകളിൽ ട്രംപ് അനുയായികൾ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്ത് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

 

പരാജയപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്തിരുന്നു വീണ്ടും മൽസരിച്ചു പരാജയപ്പെടുന്ന ആളെന്ന പേരും ട്രംപിലേക്ക് കൈമാറ്റം ചെയ്യപ്പെടും. അതേസമയം തോൽവി മുന്നിൽക്കണ്ട സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ട്രംപ് അനുകൂലികളുടെ ശക്തമായ പ്രതിഷേധവും നടക്കുന്നുണ്ട്. നോർത്ത് കാരലൈനയിലും ചെറിയ ലീഡ് നിലനിർത്തുന്നത് മാത്രമാണ് ട്രംപിന് ആശ്വസിക്കാവുന്ന ഘടകം.