By സൂരജ് സുരേന്ദ്രന്.13 Jan, 2021
വാഷിംഗ്ടൺ: ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം ഇതാദ്യമായി യുഎസില്‍ വനിതാ കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കി. ലിസ മോണ്ട്ഗോമറിയ്ക്കാണ് വധശിക്ഷ ലഭിച്ചത്.
ഇരുപത്തിമൂന്നുകാരിയായ ഗര്‍ഭിണിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ലിസയുടെ വധശിക്ഷ ബുധനാഴ്ച പുലര്‍ച്ചെ 1.31 ന് ഇന്ത്യാനയിലെ ജയിലില്‍ നടപ്പാക്കിയത്.
പതിനേഴ് കൊല്ലമായി നിര്‍ത്തിവെച്ചിരുന്ന വധശിക്ഷാസമ്പ്രദായം കഴിഞ്ഞ കൊല്ലം ട്രംപാണ് പുനഃസ്ഥാപിച്ചത്. 1963 ന് ശേഷം മൂന്ന് പേരുടെ വധശിക്ഷ മാത്രമാണ് അമേരിക്കയില്‍ നടപ്പാക്കിയത്.
2007ലാണ് ലിസ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. എട്ട് മാസം ഗര്‍ഭിണിയായ ബോബി ജോ സ്റ്റിന്നറ്റിനെ 2004 ലാണ് ലിസ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം സ്റ്റിന്നറ്റിന്റെ ഉദരത്തിൽ നിന്നും കുഞ്ഞിനെ വേര്‍പെടുത്തുകയും ചെയ്തിരുന്നു.
സ്റ്റിന്നറ്റിന്റെ ബന്ധുക്കള്‍ ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയിരുന്നതായി നീതിന്യായവകുപ്പ് അറിയിച്ചു.