Thursday 26 April 2018

അഫ്ഗാനിസ്ഥാനില്‍ യു എസ് ഭീമന്‍ ബോംബ് വര്‍ഷിച്ചു

By praveen prasannan.14 Apr, 2017

imran-azhar

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ഇതുവരെ ഉപയോഗിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ബോംബിട്ടു. ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ബോംബിട്ടത്.

ജി ബി യു ~43 എന്ന ഇനം ബോംബ് ആദ്യമായാണ് യുദ്ധ രംഗത്ത് അമേരിക്ക ഉപയോഗിക്കുന്നത്. എം സി 130 വിമാനത്തില്‍ നിന്നാ ണ് ബോംബ് വര്‍ഷിച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം നംഗര്‍ഹാര്‍ പ്രവിശ്യയിലെ അചിന്‍ ജില്ലയിലാണ് ആക്രമണം നടത്തിയത്.

ബോംബുകളുടെ മാതാവ് എന്നാണ് ജി ബി യു ~43 വിശേഷിപ്പിക്കപ്പെടുന്നത്. ബോംബിന് 9797 കിലോ ഭാരമുണ്ട്.

മാര്‍ച്ച് 2003ല്‍ ഇറാഖ് യുദ്ധം തുടങ്ങുന്നതിന് തൊട്ടു മുന്പാണ് ഈ ബോംബ് പരീക്ഷണം നടത്തിയത്. ആക്രമണത്തില്‍ എത്രത്തോളം നാശം ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കുണ്ടായെന്ന് വ്യക്തമായിട്ടില്ല.