Friday 22 February 2019


കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവെച്ചു വീഴ്ത്തി

By Sooraj Surendran .21 Jan, 2019

imran-azhar

 

 

വാഷിങ്ടൺ: കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവെച്ചു വീഴ്ത്തി. പോർട്ട്ലന്റി 32 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. ഒറിഗോൺ സ്വദേശി മാർക്ക് ലിയോ ഗ്രിഗറി ഗാഗോ ആണ് മാതാപിതാക്കളെയും, മകളെയും കാമുകിയെയും ക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. മാതാപിതാക്കളായ ജെറി ബ്രമർ(66), പമേല ബ്രമർ(64), കാമുകി ഷെയ്ന സ്വീറ്റ്സർ (31), ഇവരുടെ ഒമ്പതുമാസമായ കുട്ടി ഒലിവിയ ഗാഗോ എന്നിവരെയാണ് ഗ്രിഗറി ഗാഗോ കൊലപ്പെടുത്തിയത്. കൂട്ടക്കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് പൊലീസിന് വ്യക്തമായിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് ഗ്രിഗറി ഗാഗോയെന്ന് പോലീസ് പറയുന്നു.