Friday 29 May 2020




മാസ്‌ക് ധരിക്കണമെന്ന് യു.എസ് ഉത്തരവിറക്കിയേക്കും

By online desk .03 Apr, 2020

imran-azhar



വാഷിംഗ്ടണ്‍ : കൊറോണ വൈറസ് തീവ്രമായി ബാധിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മാസ്‌ക് ധരിക്കുകയോ തൂവാല കൊണ്ട് മുഖം മറയ്ക്കുകയോ വേണമെന്ന് അമേരിക്ക ഉത്തരവിറക്കിയേക്കുമെന്ന് സൂചന. എന്നാല്‍ ഇത് നിര്‍ബന്ധമാക്കില്ലെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

 

ഇതിനകം തന്നെ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന നിരവധി പേര്‍ മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. മാസ്‌ക് ധരിക്കുന്നതിനെ ചൊല്ലി ഭിന്നാഭിപ്രായം വിദഗ്ദ്ധര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പുനരുപയോഗിക്കാന്‍ കഴിയുന്ന തുണി മാസ്‌കുകള്‍ സുരക്ഷിതമല്ലെന്ന് പറയുന്നവരും ഏറെ.

 

അതേസമയം എല്ലാ സംസ്ഥാനങ്ങളും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന ഉത്തരവിറക്കണമെന്ന് ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ഡോ.ആന്റണി ഫൗസി പറഞ്ഞു. രാജ്യത്ത് കോവിഡ് മരണം 600 കടന്ന സാഹചര്യത്തിലാണിത്.

 

അലര്‍ജി , പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ദേശീയ ഇന്‍സ്റ്റിറ്റൂട്ടിന്റെ തലവനായ ഫൗസിയുടെ അഭിപ്രായത്തോട് വിരുദ്ധമായ നിലപാടാണ് പ്രസിഡന്റ് ട്രംപിന്. രാജ്യമൊട്ടാകെ അടച്ചിടുന്നതിനോട് ട്രംപിന് യോജിപ്പില്ല.ന്യൂയോര്‍ക്കില്‍ ഇതുവരെ 1562 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.