Sunday 07 June 2020




കൊറോണ: യുഎസ് ഓപൺ വേദി താത്കാലിക ആശുപത്രി ആക്കും

By Sooraj Surendran .31 Mar, 2020

imran-azhar

 

 

അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനം വൻ തോതിൽ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ യുഎസ് ഓപൺ ടൂർണമെന്റ് സ്ഥിരമായി നടക്കുന്ന ബില്ലി ജീൻ കിംഗ് നാഷണല്‍ ടെന്നീസ് സെന്റർ താത്കാലിക ആശുപത്രിയാക്കും. യുഎസിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ തീരുമാനമെന്ന് യുണെറ്റഡ് സ്റ്റേറ്റ്‌സ് ടെന്നീസ് അസോസിയേഷൻ അറിയിച്ചു. ടെന്നീസ് സെന്ററിന്റെ ഒരു ഭാഗം മാത്രമാണ് താത്കാലിക ആശുപത്രിയാക്കി മാറ്റുക. അതേസമയം ജൂൺ മാസത്തോടെ അമേരിക്ക സാധാരണ നിലയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ തുടരാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. യുഎസിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.5 ലക്ഷത്തോളമെത്തിയതോടെ ആശുപത്രികൾ ഉൾപ്പെടെ നിറഞ്ഞുകവിയുകയാണ്. ‘ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം പരമാവധി പേർക്കു സഹായമെത്തിക്കുക എന്നത് മാത്രമാണ്. ഇക്കാര്യത്തിൽ രണ്ടുപക്ഷമില്ല. ന്യൂയോർക്ക് ഞങ്ങളുടെ കൂടി നഗരമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ നാമെല്ലാം ഒരുമിച്ചാണ്’– വേദിയുടെ ഉടമസ്ഥരായ യുഎസ് ടെന്നിസ് അസോസിയേഷൻ വക്താവ് ക്രിസ് വിഡ്മെയർ വ്യക്തമാക്കി.