Thursday 22 August 2019




ചോർന്നത് 8.70 കോടി വ്യക്തിവിവരങ്ങൾ; ഫേസ്ബുക്കിന് 34,300 കോടി രൂപ പിഴ

By Sooraj Surendran .13 Jul, 2019

imran-azhar

 

 

ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ 8.70 കോടി വ്യക്തിവിവരങ്ങൾ ബ്രിട്ടിഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ച സംഭവത്തിൽ ഫേസ്ബുക്കിന് 34,300 കോടി രൂപ പിഴ ചുമത്തി. അതേസമയം പിഴ തുക കുറഞ്ഞുപോയെന്നും ഫേസ്ബുക്കിന് ലഭിക്കുന്ന വാർഷിക വരുമാനത്തിന്റെ ഒരു ഭാഗം മാത്രമാണ് പിഴ ചുമത്തിയതെന്നും ഡെമോക്രാറ്റ് ജനപ്രതിനിധികൾ ആരോപിച്ചു. 15.1 ബില്യൻ ഡോളറാണ് ഫേസ്ബുക്കിന് ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ലഭിച്ച വരുമാനം. എന്നാൽ ഒരു സിവിൽ കേസിൽ ഫെയ്സ്ബുക്ക് അടയ്ക്കേണ്ടിവരുന്ന ഏറ്റവും വലിയ തുകയാണിത്.നിലവിൽ ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 1.8 ശതമാനമായി ഉയർന്നിരിക്കുകയാണ്.