Saturday 23 September 2017

യു എസ് പടക്കപ്പല്‍ തെക്കന്‍ ചൈന കടലില്‍

By praveen prasannan.03 Jul, 2017

imran-azhar

വാഷിംഗ്ടണ്‍: ചൈനയെ പ്രകോപിപ്പിച്ച് കൊണ്ട് തെക്കന്‍ ചൈന കടല്‍ വഴി അമേരിക്കന്‍ പടക്കപ്പല്‍ കടന്നു പോയി. പാര്‍സല്‍ ദ്വീപസമൂഹത്തിലെ ടൈനി ട്രിറ്റണ്‍ ദ്വീപിന് 12 നോട്ടിക്കല്‍ മെയില്‍ അടുത്തുകൂടിയാണ് പടക്കപ്പല്‍ കടന്ന് പോയത്.


ഇവിടം തങ്ങളുടെ പ്രദേശമാണെന്ന് ചൈന അവകാശപ്പെട്ട് വരികയാണ്. വിയറ്റ്നാം, തായ് വാന്‍ എന്നീ രാജ്യങ്ങളും ഈ പ്രദേശത്ത് അവകാശവാദമുന്നയിച്ചിട്ടുണ്ട്.

ഡോണാള്‍ഡ് ട്രന്പ് അമേരിക്കന്‍ പ്രസിഡന്‍റായ ശേഷം ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ പടക്കപ്പല്‍ ഈ മേഖലയിലെത്തുന്നത്. ഇതിന് മുന്പ് മേയ് 25ന് യു എസ് എസ് ഡെവി എന്ന മിസൈല്‍ വേധ പടക്കപ്പല്‍ തെക്കന്‍ ചൈന കടലില്‍ പ്രവേശിച്ചിരുന്നു.

തെക്കന്‍ ചൈന കടല്‍ പൂര്‍ണ്ണമായും തങ്ങളുടേതാണെന്നാണ് ചൈനീസ് അവകാശവാദം. ഫിലിപ്പീന്‍സ് , ബ്രൂണൈ, മലേഷ്യ, , വിയറ്റ്നാം എന്നീ രാജ്യങ്ങളും കടലിലെ ചില പ്രദേശങ്ങളില്‍ അവകാശവാദമുന്നയിക്കുന്നുണ്ട്.