Tuesday 19 March 2019


റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുത്ത് ഉത്തരകൊറിയ

By Sooraj Surendran.09 Mar, 2019

imran-azhar

 

 

പ്യോംഗ്യാംഗ്: പരാജയങ്ങൾക്ക് പിന്നാലെ വീണ്ടും ഉത്തരകൊറിയ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. വിദേശ മാധ്യമങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തരകൊറിയയുടെ പ്രധാന വിക്ഷേപണ കേന്ദ്രമായ സോഹി പുനർനിർമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതായുള്ള വാർത്തകൾ പുറത്ത് വരുന്നത്. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമോ ഉപഗ്രഹ വിക്ഷേപണമോ ആകാനാണ് സാദ്ധ്യതകൾ. അതേസമയം ഉത്തരകൊറിയ റോക്കറ്റ് പരീക്ഷണം പുനരാരംഭിക്കുന്നത് വേദനാജനകമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.