Friday 29 May 2020




ബിജെപിക്കൊപ്പം പുതിയ ദൂരവും പുതിയ ഉയരവും തേടി കുതിക്കുകയാണ് ഇന്ത്യ: വി. മുരളീധരൻ

By Sooraj Surendran .06 Apr, 2020

imran-azhar

 

 

1980ൽ രൂപീകൃതമായ ബിജെപി ഇന്ന് നാൽപതിന്റെ പ്രൗഢിയിൽ, ഏറെ നേട്ടങ്ങളോടെ തലയുയർത്തി നിൽക്കുകയാണ്. ബിജെപിക്കൊപ്പം പുതിയ ദൂരവും പുതിയ ഉയരവും തേടി പുതിയ ഇന്ത്യ കുതിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ നാൽപതാം സ്ഥാപക ദിനം കൊവിഡെന്ന മഹാമാരിയെ ചെറുക്കാൻ എല്ലാ പാർട്ടി പ്രവർത്തകരും വിനിയോഗിക്കണം. സാമൂഹിക അകലം പാലിച്ചുകൊണ്ട്, ആവശ്യക്കാർക്ക് സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഈ സ്ഥാപക ദിനം നമുക്ക് അർത്ഥപൂർണ്ണമാക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്...

 

1980ൽ രൂപീകൃതമായ ബിജെപി ഇന്ന് നാൽപതിന്റെ പ്രൗഢിയിൽ, ഏറെ നേട്ടങ്ങളോടെ തലയുയർത്തി നിൽക്കുകയാണ്.1984ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ നിന്ന് തുടങ്ങിയ യാത്ര ഇപ്പോൾ ഇന്ത്യയുടെ മുഴുവൻ വിശ്വാസമാർജിച്ച വൻ മുന്നേറ്റമായി, സുസ്ഥിര ഭരണമായി മാറിക്കഴിഞ്ഞു. ലോക്സഭയിൽ 303 സീറ്റുകളും രാജ്യസഭയിൽ 82 സീറ്റുകളും ഇന്ന് പാർട്ടിക്കൊപ്പമുണ്ട്. 16 സംസ്ഥാനങ്ങളിൽ എൻഡിഎ ഭരണവും.. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെയും ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദ ജി യുടെയും നേതൃത്വത്തിൽ ബിജെപിക്കൊപ്പം പുതിയ ദൂരവും പുതിയ ഉയരവും തേടി പുതിയ ഇന്ത്യ കുതിക്കുകയാണ്.... കൊവിഡ് പ്രതിസന്ധി നേരിടുന്നതിൽ ലോകരാജ്യങ്ങൾക്ക് മുഴുവൻ മാതൃകയാകുന്ന തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഇന്ത്യ നടത്തി വരുന്നത്. ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ നാൽപതാം സ്ഥാപക ദിനം കൊവിഡെന്ന മഹാമാരിയെ ചെറുക്കാൻ എല്ലാ പാർട്ടി പ്രവർത്തകരും വിനിയോഗിക്കണം. സാമൂഹിക അകലം പാലിച്ചുകൊണ്ട്, ആവശ്യക്കാർക്ക് സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഈ സ്ഥാപക ദിനം നമുക്ക് അർത്ഥപൂർണ്ണമാക്കാം.