Thursday 04 June 2020




കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ പ്രതിഷേധമാളിക്കത്തിക്കുകയാണ് മുഖ്യമന്ത്രി; വി.മുരളീധരൻ

By Akhila Vipin .29 Mar, 2020

imran-azhar

 


തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ പ്രതിഷേധമാളിക്കത്തിക്കുകയാണ് കേരള മുഖ്യമന്ത്രിയെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. മാധ്യമങ്ങളിൽ നിന്നും അല്ലാതെയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാവിലെ തന്നെ താൻ ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചിരുന്നുവെന്നും കേരള-കർണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയതായാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയിൽ നിന്ന് തനിക്ക് കിട്ടിയ വിവരമെന്നും വി. മുരളീധരൻ പറഞ്ഞു.

 

ചരക്കുനീക്കത്തിനായി മൂന്നു വഴികൾ തുറന്നു കൊടുക്കാമെന്ന് ഉച്ചയ്ക്കു തന്നെ കർണാടകം അറിയിക്കുകയും ചെയ്തു. മംഗലാപുരം-കാസർകോട്, മൈസൂരു-എച്ച്.ഡി. കോട്ട വഴി മാനന്തവാടി, ഗുണ്ടൽപ്പേട്ട്- മുത്തങ്ങ വഴി സുൽത്താൻ ബത്തേരി എന്നീ വഴികളിൽ ചരക്കുനീക്കം വൈകീട്ടോടെ സാധാരണ നിലയിലെത്തുകയും ചെയ്തു. പക്ഷേ നാലാമത്തെ വഴിയായ വിരാജ്പേട്ട് - കുടക് വഴിയുള്ള പാത തുറന്നു കൊടുക്കാത്തതിലാണ് കേരളത്തിന്റെ അമർഷം മുഴുവനും. ഈ റൂട്ട് തുറന്നു കൊടുക്കുന്നതിനോട് പ്രാദേശികതലത്തിൽ വലിയ എതിർപ്പ് നിലനിൽക്കുന്നതു മാത്രമാണ് പ്രശ്നമെന്ന് കർണാടകവും പറയുന്നു. കൊവിഡ് ഭീഷണിയിൽ ആശങ്കയോടെ തുടരുന്ന ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള കാലതാമസമേ ഈ പാത തുറക്കുന്നതിലും ഉണ്ടാകൂവെന്നും അല്ലാതെ, കേരള മുഖ്യമന്ത്രിയും കൂട്ടരും പറയുന്നതുപോലെ ആരും പ്രതികാരം ചെയ്യുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

 


ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപത്തിൽ,