Sunday 24 June 2018

മഹാരാഷ്ട്രയില്‍ നിന്ന് വി മുരളീധരന്‍ രാജ്യസഭയിലേക്ക്

By Abhirami Sajikumar.11 Mar, 2018

imran-azhar

ദില്ലി: ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍ രാജ്യസഭയിലേക്ക്. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കി. മഹാരാഷ്ട്രയില്‍ നിന്നാണ് വി മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കുക. അതേ സമയം ബിജെപി തീരുമാനം ബിഡിജെഎസിന് തിരിച്ചടിയാകുകയാണ്. നേരത്തെ ഉയര്‍ന്നുകേട്ട ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് ബിജെപി രാജ്യസഭയിലേക്ക് പരിഗണിച്ചില്ല.

അതേ സമയം കര്‍ണ്ണാടകയില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയില്‍ എത്തും.