Tuesday 15 October 2019




സൗമ്യ വധം: അജാസിന് സസ്‌പെൻഷൻ, ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

By Sooraj Surendran .19 Jun, 2019

imran-azhar

 

 

കൊച്ചി: വള്ളിക്കുന്നത്ത് വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആലുവ ട്രാഫിക‌് സ‌്റ്റേഷനിലെ സിപിഒ അജാസിനെ സസ്‌പെൻഡ് ചെയ്തു. അജാസിനെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാകും. അതേസമയം അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലാവുകയും രക്ത സമ്മര്‍ദം ഗണ്യമായി കുറയുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മര്‍ദ്ദം ഗണ്യമായി കുറഞ്ഞതിനാല്‍ ഡയാലിസിസ് നടത്താനായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. കൂടാതെ ആന്തരികാവയവങ്ങളില്‍ അണുബാധയേറ്റിട്ടുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും ശരിയായ നിലയിലല്ല. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പുഷ്പപലത പറഞ്ഞു. സൗമ്യ കൊലപാതകം സിഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും അറിയിച്ചു.