By vaishnavi c s.21 Dec, 2020
സൗദി അറേബ്യ, ഒമാൻ , കുവൈറ്റ് എന്നീ രാജ്യങ്ങൾ രാജ്യാന്തര അതിർത്തികൾ അടച്ചതോടെ ഇന്ത്യയിലേക്കുള്ള വന്തേഭാരത് , ചാർട്ടേർഡ് വിമാനസർവീസുകൾ താൽക്കാലികമായി നിർത്തലാക്കി. സൗദി അറേബ്യ, ഒമാൻ , കുവൈറ്റ് എന്നിവിടങ്ങളിൽനിന്നുള്ള രാജ്യാന്തര സർവീസുകൾ റദ്ദാക്കിയതോടെ ഈ രാജ്യങ്ങളിലേക്കുള്ള വന്ദേ ഭാരത് വിമാനങ്ങളും നിർത്തിവെച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. കുവൈത്തിലേക്ക് ജനുവരി ഒന്നുവരേയും സൗദി ഒമാൻ എന്നിവിടങ്ങളിലേക്ക് ഒരാഴ്ചത്തേക്കുമാണ് കര ,സമുദ്ര, വ്യോമ അതിർത്തിക അടച്ചത്.
അതേസമയം കോവിഡിന്റെ പുതിയ വകഭേദത്തിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്നാണ് ലഭിക്കുന്ന സൂചനയെന്ന സൗദി ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡിന്റെ പുതിയ വക ഭേദം ഗൾഫിൽ സ്ഥിരീകരിച്ചിട്ടില്ല. സൗദിയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദാക്കിയതായി യു എ ഇ വിമാനകമ്പനികൾ വ്യക്തമാക്കി. വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് പഠനം നടത്തുന്നുണ്ടെന്നും അത് കോവിഡ് 19 നേക്കാൾ ഗുരുതരമെല്ലെന്നാണ് സൂചനയെന്നും സൗദി ആരോഗ്യമന്ത്രി തൌഫീഖ് അൽ റബീഅ പറഞ്ഞു.