Tuesday 22 January 2019


വരാപ്പുഴ കൊലപാതകം: സി.ഐ 25,000 രൂപ കൈക്കൂലി വാങ്ങിയതായി വെളിപ്പെടുത്തല്‍

By Bindu PP .10 May, 2018

imran-azhar



 

കൊച്ചി: വരാപ്പുഴ പോലീസ് ആക്രമണത്തിൽ മരിച്ച ശ്രീജിത്തിനെ കസ്റ്റഡിയിൽ നിന്ന് മോചിക്കാമെന്ന് പറഞ്ഞ് വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്‌പിന്‍ സാം 25,000 രൂപ കൈക്കൂലി കൈപ്പറ്റിയതായുള്ള വെളിപ്പെടുത്തൽ. ഇടനിലക്കാരനിൽ നിന്നാണ് സി.ഐയുടെ ഡ്രൈവര്‍ പണം കൈപ്പറ്റിയത്. ഇതിന്റെ ആദ്യ ഗഡുവായ 15000 രൂപയാണ് കൈപ്പറ്റിയതെന്നാണ് പറയുന്നത്. ശ്രീജിത്തിനെ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞാണ് പണം കൈപറ്റിയതെന്നാണ് പറയുന്നത്.കസ്‌റ്റഡിയിലെടുത്തതിന്റെ പിറ്റേ ദിവസമാണ് ഇയാള്‍ സി.ഐയ്‌ക്ക് നല്‍കാനായി പണം കൈപ്പറ്റിയത്.

 

എന്നാല്‍ ശ്രീജിത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ ഇടനിലക്കാരന്‍ വഴി ഈ പണം ബന്ധുവിന് കൈമാറിയതായും ഒരു സ്വകാര്യ മലയാളം ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു. ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വച്ച്‌ മര്‍ദ്ദിക്കുന്നതിന് കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ഇവരെ പ്രതികളാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ, പറവൂര്‍ സി.ഐ ക്രിസ്‌പിന്‍, വരാപ്പുഴ എസ്.ഐ ദീപക്ക് എന്നിവരേയും റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളായിരുന്നു സുമേഷ്, ജിതിന്‍, സന്തോഷ് എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു.