Sunday 18 April 2021




നിയമസഭാ തെരഞ്ഞെടുപ്പ്: ആറന്മുളയിൽ വീണ ജോർജ് മത്സരിക്കും

By Aswany Bhumi.02 Mar, 2021

imran-azhar

 

പത്തനംതിട്ട : പത്തനംതിട്ടയിൽ സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കും.

 

ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. എന്നാൽ റാന്നിയിൽ രാജു എബ്രാഹാമിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല.

 

ഒരവസരം കൂടി നൽകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. റാന്നിയിൽ കേരള കോൺഗ്രസ് എമ്മിന് സീറ്റ് നൽകേണ്ടതില്ലെന്നും തീരുമാനമായി.