Thursday 14 December 2017

വീരേന്ദ്രകുമാറിനെ ജനതാദള്‍ യു അധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കി

By praveen prasannan.06 Dec, 2017

imran-azhar

തൃശൂര്‍: ജനതാദള്‍ യു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറിനെ പുറത്താക്കി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് വീരേന്ദ്രകുമാറിനെതിരെ നടപടിയെടുത്തത്.

പുതിയ അധ്യക്ഷനായി എ എസ് രാധാകൃഷ്ണനെ നിയമിച്ചു. ബി ജെ പിയുമായി ചേര്‍ന്ന് ബിഹാറില്‍ സര്‍ക്കാര്‍ ഉണ്ടാക്കീയ നിതീഷ് കുമാറിനോട് യോജിപ്പില്ലെന്നും രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നും അടുത്തിടെ വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു.


ഇതിന് പിന്നാലെയാണ് നിതീഷ് നടപടിയെടുത്തത്. സോഷ്യലിസ്റ്റ് ജനതദല്‍ രൂപീകരിച്ച് ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ വീരേന്ദകുമാര്‍ ശ്രമിക്കുകയാണെന്ന് വാര്‍ത്തയുണ്ട്.