Monday 04 July 2022




രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന : ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

By parvathyanoop.26 May, 2022

imran-azhar


രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000 സിസിക്കും - 1500 സിസിക്കും ഇടയില്‍- 3416 രൂപയും, 1500 സിസിക്ക് മുകളില്‍ -7897 രൂപയുമായി പ്രീമിയം ഉയരും. ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പ്ിന്നില്‍ ഉണ്ടെന്നും ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കാനും കേന്ദ്രം തീരിമാനിച്ചിട്ടുണ്ട്.
.


   ഇരുചക്രവാഹനങ്ങള്‍ക്ക് 75സിസി വരെ - 538 രൂപയും 75 സിസിക്കും 150 സിസിക്കും ഇടയില്‍ - 714 രൂപയും 150 സിസിക്കും 350 സിസിക്കും ഇടയില്‍ - 1366 രൂപയും 350 സിസിക്ക് മുകളില്‍ - 2804 രൂപയുമായി വര്‍ധിക്കും.വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15% ഡിസ്‌കൗണ്ട് വിന്റേജ് കാറുകള്‍ക്ക് 50% ഡിസ്‌കൗണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15%വും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.5%വും ഡിസ്‌കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.