Friday 10 April 2020




വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധം: സുപ്രീംകോടതി

By Sooraj Surendran .10 Jan, 2019

imran-azhar

 

 

ന്യൂ ഡൽഹി: സ്വകാര്യ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. വാഹന നിർമ്മാതാക്കൾ നിർമ്മിച്ച രൂപത്തിൽ നിന്നും ഒരു മാറ്റവും വാഹനങ്ങളിൽ വരുത്താൻ പാടില്ലെന്നാണ് സുപ്രീംകോടതി വിധി. കേരളാ മോട്ടോർ വകുപ്പിന്റെ 1989ആം നിയമപ്രകാരം വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് ഇനി മുതൽ ശിക്ഷാർഹമാണ്. സ്വകാര്യവാഹനങ്ങളുടെ നിറം മാറ്റാന്‍ മാത്രമാണ് ഉടമയ്ക്ക് അവകാശമുള്ളത്. അതിന് ആര്‍.ടി.ഒ.യുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അപേക്ഷയ്‌ക്കൊപ്പം വാഹനം ഹാജരാക്കണം.ശക്തിയേറിയ ഹോണുകള്‍ മിക്ക വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്. നിരോധിച്ച മെലഡി ഹോണുകള്‍, മറ്റു യാത്രക്കാരെ പേടിപ്പിക്കുന്ന ശബ്ദങ്ങള്‍, മൃഗങ്ങളുടെ കരച്ചില്‍ എന്നിവ ഉപയോഗിക്കുന്നതെന്നും ശിക്ഷാർഹമാണ്.