Tuesday 25 June 2019




മത്സരിക്കുന്നതിനോട് എതിര്‍പ്പില്ല;തുഷാര്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി

By anju.22 Mar, 2019

imran-azhar

ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ മത്സരിക്കുന്ന കാര്യത്തില്‍ നിലപാട് മാറ്റി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ മത്സരിക്കുന്നതില്‍ താന്‍ എതിരല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

 

എസ്.എന്‍.ഡി.പിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ രാഷ്ട്രീയ വിരോധമോ ഇല്ല. തുഷാറിനുള്ളത് ശക്തമായ സംഘടനാ സംസ്‌ക്കാരമാണ്. എസ്.എന്‍.ഡി.പി ഭാരവാഹിസ്ഥാനം രാജിവെക്കേണ്ടിവരുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല.എസ്.എന്‍.ഡി.പിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോയില്ല. തുഷാറിനോടും എസ്.എന്‍.ഡി.പിക്ക് ശരിദൂരമായിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.