Friday 18 October 2019




ന്യൂനപക്ഷങ്ങൾക്ക് സീറ്റ് നൽകുന്നത് ഹിന്ദു സമൂഹത്തോടുള്ള അവഗണനയാകും; വെള്ളാപ്പള്ളി നടേശൻ

By Sooraj Surendran.22 Sep, 2019

imran-azhar

 

 

ന്യൂനപക്ഷങ്ങൾക്ക് സീറ്റ് നൽകുന്നത് ഹിന്ദു സമൂഹത്തോട് കാണിക്കുന്ന അവഗണനയാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അരൂർ, കോന്നി മണ്ഡലങ്ങളിൽ ഹൈന്ദവ സ്ഥാനാർത്ഥികൾ വേണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖനെയും, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെയും പരിഗണിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇരു മണ്ഡലങ്ങളിലും ഹൈന്ദവരാണ് ഭൂരിപക്ഷമെന്നും ഇത് മുന്നണികൾ മറക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

അതേസമയം വട്ടിയൂർക്കാവിലെന്നല്ല, ഒരു മണ്ഡലത്തിലും താൻ സ്ഥാനാർത്ഥിയാകില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രകടിപ്പിച്ചത് അവരുടെ ആഗ്രഹമാണെന്നും, സ്ഥാനാർത്ഥികളെ പാർട്ടി തീരുമാനിച്ച് പ്രഖ്യാപിക്കുമെന്നും കുമ്മനം പറഞ്ഞു.