Monday 06 December 2021




മുംബൈ ലഹരിക്കേസ്: സമീർ വാങ്കഡെയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം

By Vidya .25 Oct, 2021

imran-azhar

 

മുംബൈ: ലഹരി കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കും.സാഷി പ്രഭാകർ സെയ്ൽ ഉയർത്തിയ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം.ഇയാൾ എൻ.സി.ബി ഓഫീസിലെത്തി മൊഴി നൽകി.

 

 

വകുപ്പുതല അന്വേഷണത്തിനും എൻ.സി.ബി ഡയറക്ടർ ജനറൽ സത്യ നാരായൺ പ്രധാൻ ഉത്തരവിട്ടു.കേസ് അന്വേഷണത്തിൽ ഉണ്ടാകുന്ന ഏത് പരാതിയും അന്വേഷിക്കുമെന്നും എൻ.സി.ബി ഡയറക്ടർ ജനറൽ അറിയിച്ചു.

 

 


എന്നാൽ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി സമീർ വാങ്കഡെ ആവർത്തിച്ചു.കേസ് അന്വേഷണം സംബന്ധിച്ച് എൻ.സി.ബിയും സമീർ വാങ്കഡെയും സെഷൻസ് കോടതിയിൽ സത്യവാങ്മൂലം നൽകി.