Tuesday 19 March 2024




ബേക്കൽ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി: പോലീസ് സ്റ്റേഷനുകളിൽ വ്യാപക ക്രമക്കേട്

By Sooraj Surendran .22 Jan, 2019

imran-azhar

 

 

കാഞ്ഞങ്ങാട്: ബേക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. എസ്ഐയുടെ മേശയിൽ നിന്നുമാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. വിജിലൻസ് നടത്തിയ പരിശോധനയിലാണ് സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. 29 കവറുകളിൽ സൂക്ഷിച്ച 250 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. നിയമലംഘനമാണ് ബേക്കൽ സ്റ്റേഷനിൽ നടക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയില്‍ 80,000 രൂപയുടെയും കോഴിക്കോട് പയ്യോളിയില്‍ 57,000 രൂപയുടെയും ടൗൺ സ്റ്റേഷനിൽ 3,000 രൂപയുടെയും ക്രമക്കേടുകൾ സ്ഥിരീകരിച്ചു. 'ഓപ്പറേഷന്‍ തണ്ടര്‍' എന്ന പേരിലാണ് സ്റ്റേഷനുകളിൽ മിന്നൽ പരിശോധന നടത്തിയത്. വ്യാപക ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സ്റ്റേഷൻ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിന് കണ്ണൂരിൽ മൂന്ന് എസ്എച്ച്ഒമാർക്കെതിരെ നടപടിക്കു ശുപാർശ ചെയ്തിട്ടുണ്ട്.പൊലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി ഉണ്ടായിരിക്കുന്നത്.