Thursday 24 August 2017

മല്യയെ ജാമ്യത്തില്‍ വിട്ടത് കര്‍ശന നിബന്ധനകളോടെ

By praveen prasannan.19 Apr, 2017

imran-azhar

ലണ്ടന്‍: ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് സ്കോട്ട്ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്ത വിജയ് മല്യയെ ജാമ്യത്തില്‍ വിട്ടത് കര്‍ശന നിബന്ധകളോടെ. വിജയ് മല്യയെ 650000 പൌണ്ടിന്‍റെ ജാമ്യത്തുക കെട്ടിവച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടണിലെ കോടതി വിട്ടയച്ചത്.

അടുത്ത വാദം മേയ് 17നാണ്. അതുവരെ ബ്രിട്ടനിലെ നാടുകടത്തല്‍ ചട്ടങ്ങള്‍ മല്യ പാലിക്കേണ്ടതുണ്ട്.

കഴിഞ്ഞ വര്‍ഷം മല്യയുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇത് മല്യ കോടതിയില്‍ സമര്‍പ്പിക്കണം. മറ്റ് അന്താരാഷ്ട്ര യാത്രാ രേഖകള്‍ കൈവശം വയ്ക്കാനും പാടില്ല.


എപ്പോഴും ബ്രിട്ടീഷ് അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ കഴിയണമെന്നും കോടതി മല്യയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിജയ് മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേട്ട് കോടതിയാണ് പരിഗണിക്കുക.


എന്നാല്‍ വിജയ് മല്യ നാടുകടത്തലിനെ കോടതിയില്‍ എതിര്‍ക്കും. നിയമ നടപടി നീണ്ട് പോയേക്കുമെന്നാണ് സൂച