Sunday 24 June 2018

ബാധ്യത തീര്‍ക്കാനുള്ള ആസ്തി തനിക്കുണ്ട്: വിജയ് മല്യ

By Amritha AU.09 Mar, 2018

imran-azhar

 

ബെംഗളൂരു: 6000 കോടിയുടെ ബാധ്യത തീര്‍ക്കാനുള്ള ആസ്തി തനിക്കുണ്ടെന്ന് വിജയ് മല്യ. തനിക്ക് 12,400 കോടിയുടെ സ്വത്തുണ്ടെന്നും അതിനാല്‍ തന്നെ ഈ ബാധ്യത തീര്‍ക്കാനാവുമെന്നാണ് വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിങ്‌സ് കര്‍ണാടക ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ആസ്തി സംബന്ധിച്ച രേഖകള്‍ വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിങ്‌സ് കോടതിയില്‍ സമര്‍പ്പിച്ചു.തനിക്ക് 12,400 കോടിയുടെ സ്വത്തുണ്ടെന്നും അതിനാല്‍ തന്നെ ഈ ബാധ്യത തീര്‍ക്കാനാവുമെന്നാണ് മല്യ വ്യക്തമാക്കുന്നത്.

നിലവില്‍ വിജയ് മല്യയുടെ സ്വത്ത് 12,400 കോടി രൂപവരുമെന്നും വിജയ് മല്യയുടെ പേരിലുള്ള പരമാവധി ബാധ്യത 10,000 കോടിയിലധികം വരില്ലെന്നും മല്യയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. അതിനാല്‍ അനായാസമായി ബാധ്യത തീര്‍ക്കാനാകുമെന്നാണ് വാദം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യയുടെ സ്വത്തുവകകള്‍ പൂര്‍ണമായും കണ്ടുകെട്ടിയിരിക്കുകയാണ്. കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് സംബന്ധിച്ച് ഏതു തരത്തിലുള്ള നിര്‍ദ്ദേശവും സ്വാഗതം ചെയ്യുന്നതായും മല്യയുടെ അഭിഭാഷകന്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി തലവനായ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത് ഏപ്രില്‍ രണ്ടിലേക്ക് മാറ്റി.