Sunday 18 April 2021




വിജയ്യുടെ സൈക്കിൾ സവാരിക്ക് പിന്നിലെ കാരണം ഇന്ധനവിലയ്‌ക്കെതിരെയുള്ള പ്രതിഷേധമല്ലെന്ന് താരത്തിന്റെ വക്താക്കൾ

By sisira.07 Apr, 2021

imran-azhar

 

ചെന്നൈ: തമിഴ് നടന്‍ വിജയ് വോട്ട് രേഖപ്പെടുത്താല്‍ സൈക്കിളില്‍ വന്നതാണ് ഇപ്പോഴത്തെ വലിയ ചര്‍ച്ചാ വിഷയം.

 

ഇന്ധനവിലയ്‌ക്കെതിരേയുള്ള താരത്തിന്റെ പ്രതിഷേധം എന്ന നിലയിലാണ് സൈക്കിള്‍ യാത്ര വിലയിരുത്തപ്പെട്ടത്.

 

എന്നാല്‍ വിജയുടെ യാത്രയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ വക്താക്കള്‍.

 

ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. വിജയുടെ വീടിന്റെ പിറകിലുള്ള തെരുവിലാണ് പോളിങ് ബൂത്ത്.

 

വളരെ ചെറിയ വഴിയാണത്. 'കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം അവിടെയില്ല. വരാനും പോകാനും ബുദ്ധിമുട്ടായത് കൊണ്ടാണ് വിജയ് സൈക്കിള്‍ തിരഞ്ഞെടുത്തത്. അല്ലാതെ മറ്റൊരു കാരണവുമില്ല'- വിജയ് വ്യക്തമാക്കി.

 

ഇന്ധന വിലക്കയറ്റം രൂക്ഷമായ കാലത്ത് വിജയ് നടത്തിയ സൈക്കിള്‍ യാത്ര കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധമായി ചിത്രീകരിക്കപ്പെടുകയും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ആഘോഷിക്കുകയും ചെയ്തിരുന്നു.

 

ഡിഎംകെയുടെ കൊടിയടയാളമായ ചുവപ്പും കറുപ്പും നിറത്തിലുള്ള സൈക്കിളില്‍ വിജയ് നടത്തിയ യാത്ര ഡിഎംകെ അണികള്‍ കൊണ്ടാടുകയും ചെയ്തു.