Monday 30 November 2020




തമിഴ് താരവും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Web Desk.06 Oct, 2020

imran-azhar

 

 

ചെന്നൈ: തമിഴ് സൂപ്പർതാരവും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ പിന്നാലെ സെപ്തംബർ 22ന് ചെന്നൈ മണപ്പക്കത്തുള്ള എം.ഐ.ഒ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഒക്ടോബർ രണ്ടിനാണ് വിജയകാന്ത് ആശുപത്രിവിട്ടത്. നിലവിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.