Thursday 21 September 2017

നടി സോണികാ ചൗഹാന്റെ മരണത്തില്‍ നടന്‍ വിക്രം ചാറ്റര്‍ജി അറസ്റ്റില്‍

By sruthy sajeev .07 Jul, 2017

imran-azhar


കോല്‍ക്കത്ത: ബംഗാളി അഭിനേത്രിയും അവതാരകയുമായ സോണിക സിംഗ് ചൗഹാന്‍ കാറപകടത്തില്‍ മരിച്ച സംഭത്തില്‍ നടന്‍ വിക്രം ചാറ്റര്‍ജി അറസ്റ്റില്‍. ടോളിഗഞ്ച് പോലീസാണ് ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടമുണ്ടാക്കിയ കാറോടിച്ചത് വിക്രമായിരുന്നു.

 


കഴിഞ്ഞ ഏപ്രില്‍ കോല്‍ക്കത്തയിലെ റാഷ്‌ബെഹാരി അവന്യുവിലുണ്ടായ കാറപകടത്തിലാണ് സോണിക മരിച്ചത്. മദ്യലഹരിയില്‍ വിക്രം അമിത വേഗത്തില്‍ കാറോടിച്ചതാണ് അപകടത്തില്‍ എത്തിച്ചതെന്നാണ് കണ്ടെത്തല്‍. കേസില്‍ വിക്രം അറസ്റ്റിലായെങ്കിലും മേയ് അഞ്ചിന് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. സോണികയുടെ മരണം ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലുള്ള രാഷ്ര്ടീയ കലഹത്തിന് കാരണമാക്കിയിരുന്നു. മന്ത്രി അരുപ് ബിശ്വാസ് വിക്രത്തെ സംരക്ഷിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം.