Tuesday 22 January 2019


വാഹനമോടിച്ചത് ബാലഭാസ്‌കറെന്ന് ഡ്രൈവറിന്റെ മൊഴി

By Sooraj Surendran.16 Oct, 2018

imran-azhar

 

 

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിപ്പെടുന്ന സമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്കർ ആണെന്ന് ഡ്രൈവർ അർജുൻ മൊഴി നൽകി. തൃശൂർ മുതൽ കൊല്ലം വരെയാണ് താൻ വാഹനമോടിച്ചതെന്നും അപകട സമയത്ത് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയും കാറിന്റെ മുൻഭാഗത്താണ് ഉണ്ടായിരുന്നതെന്നും അർജുൻ പോലീസിന് മൊഴി നൽകി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൾ തേജസ്വിനി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് ബാലഭാസ്കർ മരണപ്പെടുന്നത്. ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങിവരുകയാണ്. സെപ്റ്റംബർ 25ന് പുലർച്ചെ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപമാണ് അപകടം ഉണ്ടായത്.