Sunday 03 July 2022




ചൈനയിൽ സ്ത്രീയെ ഓടിച്ചിട്ട് പിടിച്ച് ബലമായി കൊവിഡ് പരിശോധന: വിഡിയോ വൈറൽ

By Lekshmi.05 May, 2022

imran-azhar

ഷാങ്ഹായ്: കടുത്ത മനുഷ്യാവകാശ ലംഘനമാണ് കൊവിഡ് പ്രതിരോധത്തിൻ്റെ പേരിൽ ചൈനയിൽ അരങ്ങേറുന്നത്.കൊറോണ വൈറസിനേക്കാൾ ആളുകൾക്ക് ഭയം ലോക്ക്ഡൗണിനെയാണ്.

 

രോഗ വ്യാപനം തടയുന്നതിനായി സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ചൈനീസ് നഗരമായ ഷാങ്ഹായി ഉൾപ്പെടെ മറ്റ് ഇടങ്ങളിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ ഇത് തെളിയിക്കുന്നു.

 

ഇതിനിടെ ആളുകളെ ബലം പ്രയോഗിച്ച് കൊവിഡ് ടെസ്റ്റ് നടത്താനുള്ള ശ്രമങ്ങളുമായി ആരോഗ്യ പ്രവർത്തകർ മുന്നോട്ടു പോവുകയാണ്.

 

എന്നാൽ നിർബന്ധിച്ച് ഒരു സ്ത്രീയെ പരിശോധനയ്ക്ക് വിധേയമാക്കുന്ന വിഡിയോ ചൈനയിലെ വെയ്ബോയിൽ പ്രത്യക്ഷപ്പെട്ടതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.