Wednesday 12 December 2018


വിസാ കാലാവധി വെട്ടിക്കുറച്ച് കുവൈറ്റ്

By Sooraj S.01 Jan, 1970

imran-azhar

 

 

കുവൈറ്റ്: കുവൈറ്റിൽ സന്ദർശന വിസാ കാലാവധി വെട്ടിക്കുറച്ചു. നിലവിൽ വിസാ കാലാവധിയുമായി ബന്ധപ്പെട്ട് കാലാവധി ക്രമങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ് കുവൈറ്റ് സർക്കാർ. വാണിജ്യ വിസയ്ക്കും ടൂറിസ്റ്റ് വിസയ്ക്കും ഈ പുതിയ കാലാവധി ക്രമം ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ ആശ്രിതവിഭാഗത്തിൽ മാതാപിതാക്കൾ, ഭാര്യാഭർത്താക്കന്‍മാർ, മക്കൾ എന്നിവർക്ക് സാധാരണയായി മൂന്ന് മാസമാണ് വിസ കാലാവധി നൽകുന്നത്. എന്നാൽ ഒരുമാസം കാലാവധിയിൽ നൽകുന്ന വിസകളുടെ കാലാവധി നീട്ടി കൊടുക്കേണ്ടെന്നും അധികൃതർ വ്യക്തമാക്കി.