Wednesday 15 July 2020




വിസ്താര എയർലൈൻസ് തിരുവനന്തപുരത്ത് സർവീസ് ആരംഭിക്കുന്നു

By Sooraj Surendran.19 Oct, 2019

imran-azhar

 

 

തിരുവനന്തപുരം: സിംഗപ്പൂർ എയർലൈൻസിന്റെയും, ടാറ്റാസൺസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് തിരുവനന്തപുരത്ത് സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരത്ത് നിന്നും ഡെൽഹിക്കും, ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കുമാണ് സർവീസ്. ഡൽഹിക്കുള്ള പ്രതിദിനം നവംബർ 9ന് ആരംഭിക്കും. ബുക്കിങ് ആരംഭിച്ചതായി ചീഫ് സ്ട്രാറ്റജി ഓഫീസർ വിനോദ് കണ്ണൻ അറിയിച്ചു. നിലവിൽ വിസ്താര എയർലൈൻസിന് കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് സർവീസ് ഉള്ളത്. ഇക്കണോമി ക്ലാസ്സിൽ 5299 രൂപയും, ബിസിനസ് ക്ലാസിൽ 21,999 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ. വിസ്താര എയർലൈൻസ് വെബ്സൈറ്റ് വഴിയും, ആപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. മുഖ്യമന്ത്രി വിളിച്ചുചേർത്ത വിമാനക്കമ്പിനി മേധാവികളുടെ യോഗത്തിലാണ് തീരുമാനം. അതേസമയം ഇൻഡിഗോ എയർലൈൻസ് ഡൽഹിയിലേക്ക് നോൺസ്റ്റോപ്പ് സർവീസും തുടങ്ങും.