Wednesday 23 September 2020




വിഴിഞ്ഞം പദ്ധതിക്ക് സർക്കാർ പിന്തുണ നൽകുന്നില്ല; ഉമ്മൻ ചാണ്ടി

By Sooraj Surendran .07 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിഴിഞ്ഞം പദ്ധതിക്ക് സംസ്ഥാന സർക്കാർ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്കായി ഏറെ കഷ്ടപ്പെട്ടതും, ത്യാഗം സഹിച്ചതും അവിടുത്തെ മൽസ്യത്തൊഴിലാളികളാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ നിലനിൽക്കുന്ന തടസങ്ങൾ അടിയന്തരമായി വിലയിരുത്തി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് പദ്ധതി 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് യുഡിഎഫ് സർക്കാരിന് ഉറപ്പ് നല്കിയിരുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.