By Priya.09 May, 2022
മോസ്കോ: രണ്ടാംലോകയുദ്ധ കാലത്ത് നാസി ജര്‍മനിയെ തോല്‍പ്പിച്ച് സോവിയറ്റ് യൂണിയന് നേടിയ വിജയത്തിന്റെ 77ാം വാര്‍ഷികം മോസ്കോയിലെ റെഡ്സ്ക്വയറില്‍ ആഘോഷിച്ചു.യുദ്ധം ചെയ്യുന്നത് മാതൃരാജ്യത്തിനും ഭാവി തലമുറയ്ക്കും വേണ്ടിയാണെന്ന് സൈനിക പരേഡിനെ അഭിസംബോധന ചെയ്തുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് പറഞ്ഞു.
ചരിത്രപരമായി റഷ്യയുടെ പക്കലുള്ള സ്ഥലങ്ങളില്‍ 'നാറ്റോ'യുടെ പിന്തുണയോടെ നടക്കുന്ന അധിനിവേശത്തെ പ്രതിരോധിക്കാന്‍ വേണ്ട അനിവാര്യ നടപടിയായാണ് പുട്ടിന് യുദ്ധത്തെ വിശേഷിപ്പിച്ചത്. അതേസമയം, യുക്രൈന് എന്ന വാക്ക പോലും ഉപയോഗിച്ചില്ല. പുട്ടിന് നടത്തിയ പ്രസംഗത്തില്‍ യുദ്ധം എത്രനാള്‍ നീണ്ടുനില്ക്കുമെന്നിനെ സംബന്ധിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല.
നാറ്റോയ്ക്ക് റഷ്യയെ ആക്രമിക്കാനും യുക്രൈനിന് ക്രൈമിയയ്ക്ക് എതിരെ യുദ്ധം ചെയ്യാനും പദ്ധതികളൊന്നുമില്ലെന്നാണ് പുടിന്റെ ആരോപണത്തിന് മറുപടിയായി യുക്രൈന് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മൈക്കലിയോ പോഡോലൈക് പറഞ്ഞത്. പുടിനും സംഘവും നാസി ജര്‍മനിയുടെ ഫാസിസത്തെ സ്വീകരിച്ച് റഷ്യയുടെ ചരിത്രത്തെ തള്ളുകയാണ് ചെയ്യുന്നതെന്ന് ബ്രിട്ടിഷ് പ്രതിരോധമന്ത്രി ബെന്‍ വാലസ് വിമര്‍ശിച്ചു.