Thursday 25 April 2019


2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിമറി: വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ

By Sooraj Surendran .21 Jan, 2019

imran-azhar

 

 

ലണ്ടൻ: 2014ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിമറി നടന്നതായി യു എസ് ഹാക്കറുടെ വെളിപ്പെടുത്തൽ. കൂടാതെ ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും തിരിമറി നടന്നതായി ഹാക്കർ വെളിപ്പെടുത്തി. വൻ വിവാദമാണ് ഈ വെളിപ്പെടുത്തൽ സൃഷ്ടിച്ചിരിക്കുന്നത്. 2014ൽ എൻഡിഎ മികച്ച വിജയമാണ് നേടിയത്. തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തിൽ തിരിമറികൾ സാധ്യമാണെന്നാണ് വെളിപ്പെടുത്തൽ. ലണ്ടനിൽ നടന്ന ഹാക്കത്തണിലാണ് ഹാക്കർ ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. ഈ വിവരങ്ങൾ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് അറിയാമായിരുന്നുവെന്നും ഹാക്കർ വെളിപ്പെടുത്തി. വി.എസ്.സമ്പത്തിനും ഇക്കാര്യങ്ങൾ അറിയാമെന്നും ഹാക്കർ ചൂണ്ടിക്കാട്ടി.