Tuesday 19 February 2019


കോണ്‍ഗ്രസില്‍നിന്ന് മേലനങ്ങാതെയാണ് രാജ്യസഭാസീറ്റ് മാണി അടിച്ചെടുതെന്ന് വിഎസ്

By BINDU PP .13 Jun, 2018

imran-azhar

 



 

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിൽ പിളർപ്പ്. ഇതിനെതിരെ രൂക്ഷമായി വിമർശിച്ച് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. കോണ്‍ഗ്രസില്‍നിന്ന് മേലനങ്ങാതെയാണ് രാജ്യസഭാസീറ്റ് മാണി അടിച്ചെടുത്തതെന്ന് അദേഹഹം പറയുന്നു. കൂടുതല്‍ കരുത്തോടെ ജനക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.സര്‍ക്കാരിന്റെ ശോഭ കെടുത്താനുള്ള ചെപ്പടിവിദ്യ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെതെളിഞ്ഞതായും വിഎസ് പറഞ്ഞു.സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ല കാര്യങ്ങളെ ഇകഴ്ത്താനുള്ള ശ്രമം വിജയിക്കില്ല. ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിതകേരളം മിഷനുകളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. നിപാ പ്രതിരോധിച്ച സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ ലോകമാകെ അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.