Monday 16 December 2019




വിഎസ് അച്യുതാനന്ദൻ ആശുപതിയിൽ; പക്ഷാഘാതമെന്ന് റിപ്പോർട്ട്

By Sooraj Surendran .25 Oct, 2019

imran-azhar

 

 

തിരുവനന്തപുരം: മുതിർന്ന സിപിഐ(എം) നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. ഉള്ളൂരിലെ ശ്രീ ഉത്രം തിരുനാൾ റോയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇപ്പോൾ വിഎസ് അച്യുതാനന്ദൻ. ഡോക്ടർമാർ വിദഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചെങ്കിലും എസ്‌യുടിയിൽ തന്നെ തുടരാനാണ് തീരുമാനമെന്നാണ് ലഭ്യമാകുന്ന വിവരം. പ്രായമായതിനാൽ മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടനിലതരണം ചെയ്തു.