Saturday 22 September 2018



ബിനോയ് കോടിയേരിക്ക് യാത്രവിലക്ക്: പരിഹാസവുമായി ബല്‍റാം

By praveen prasannan.05 Feb, 2018

imran-azhar

തിരുവനന്തപുരം : സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ പരിഹാസവുമായി വി ടി ബല്‍റാം എം എല്‍ എ. ദുബായ് വിമാനത്താവളത്തില്‍ ബിനോയെ തടഞ്ഞതിനെ പരിഹസിച്ചാണ് ബല്‍റാം രംഗത്ത് വന്നത്. ഫേസ്ബ്യൂക്കിലൂടെയാണ് ബല്‍റാമിന്‍റെ പരിഹാസം.

തന്‍റേതല്ലാത്ത കാരണത്താല്‍ ദുബായില്‍ കുടുങ്ങിയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്‍റെ മോചനത്തിനായി ബഹു വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്‍റെയും ശ്രീ കുമ്മനം രാജശേഖരന്‍റെയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു. രണ്ട് മക്കളെയും ഒരുമിച്ച് കാണാന്‍ പിതാവിന് ആഗ്രഹമുണ്ടാകില്ല്ളേയെന്നും ബല്‍റാം ചോദിക്കുന്നു.

ദുബായ് ആസ്ഥാനമായ ജാസ് ടൂറിസം കന്പനി നല്‍കിയ കേസിലാണ് ബിനോയ്ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. എമിഗ്രേഷന്‍ അധികൃതരാണ് ബൊനീയെ തടഞ്ഞത്.

ജാസ് കന്പനിയില്‍ നിന്ന് ഔഡി കാര്‍ വാങ്ങുന്നതിനും വ്യവസായം നടത്തുന്നതിനുമായി 13 കോടി രൂപ വായ് പ വാങ്ങിയ ശേഷം പണം തിരികെ നല്‍കിയില്ലെന്നാണ് ആരോപണം.