Tuesday 19 March 2024




വഫ ഫിറോസ് പ്രവാസി മോഡൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

By Sooraj Surendran .03 Aug, 2019

imran-azhar

 

 

യുവ മാധ്യമപ്രവർത്തകന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വഫ ഫിറോസ് എന്ന പ്രവാസി മോഡലിന്റെ കാറാണ് കെ എം ബഷീറിന്റെ മരണത്തിന് കാരണമായത്. ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ ആണ് അപകടം സൃഷ്ടിച്ചത്. അപകട സമയം ശ്രീറാമിനൊപ്പം വഫയും ഉണ്ടായിരുന്നു. വഫാ ഫിറോസിന്റെ പേരിലാണ് കാർ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പട്ടം മരപ്പാലം സ്വദേശിയായ വഫയുടെ സ്വദേശം ആറ്റിങ്ങലാണെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നതെന്നും വഫ പൊലീസിന് മൊഴി നൽകി. പാർട്ടി കഴിഞ്ഞ് മടങ്ങിവരവേയാണ് അപകടം നടന്നത്. അപകടസമയം ശ്രീറാം ആണ് വാഹനമോടിച്ചതെന്നും വഫ പൊലീസിന് മൊഴി നൽകി. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് അടുത്തെത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കി. അപകടത്തിൽ ബഷീർ സംഭവ സ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.