Thursday 27 January 2022




പശ്ചിമ ബംഗാളിൽ കോളജ് ക്യാമ്പസിൽ പെൺകുട്ടിക്ക് പീഡനം

By vidya.05 Dec, 2021

imran-azhar

ബംഗാൾ: കുച്ച്ബിഹാർ തൂഫാൻ ഗഞ്ചിലെ കോളജിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.തപസ് ദാസ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്.

 

നവംബർ 30നാണ് പ്രതി പെൺകുട്ടിയെ കടന്നുപിടിച്ച് വലിച്ചിഴച്ച് ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.

 

വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി കുടുംബാംഗങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചു.കോളജിൽ മതിയായ സുരക്ഷിയില്ലെന്നാണ് ആക്ഷേപം.