Saturday 22 September 2018



പുറത്തു പറയാനാകാത്ത എന്ത് വ്യവസായമാണ് കോടിയേരിയുടെ മകന്‍ നടത്തുന്നത്: കുമ്മനം

By praveen prasannan.06 Feb, 2018

imran-azhar

തിരുവനന്തപുരം : സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ദുബായില്‍ എന്ത് വ്യവസായമാണ് ചെയ്യുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനങ്ങളോട് തുറന്ന് പറയാന്‍ കഴിയാത്തെ എന്ത് വ്യവസായമാണ് ചെയ്യുന്നത്.

നിരവധി തവണ എം എല്‍ എയും സംസ്ഥാന ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരിയുടെ മക്കള്‍ എന്ത് വ്യവസായമാണ് ചെയ്യുന്നതെന്ന് അറിയേണ്ടതുണ്ട്. ജനനങ്ങള്‍ക്ക് അതിനുളള അവകാശമുണ്ട്.

ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ കോടിയേരി എന്തിനാണ് കള്ളം പറഞ്ഞത്.ഇക്കാര്യത്തില്‍ വിശദീകരണം അദ്ദേഹം നടത്തേണ്ടതുണ്ടെന്നും കുമ്മനം പറഞ്ഞു.