Friday 07 August 2020




കൊറോണ എ​ത്ര​നാ​ൾ ലോ​ക​ത്ത് നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് പ​റ​യാ​റാ​യി​ട്ടില്ല; ലോ​കാ​രോ​ഗ്യ സം​ഘ​ന

By Sooraj Surendran .03 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ എത്രനാൾ ലോകത്ത് നീണ്ടുനിൽക്കുമെന്ന് പറയാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘന. ചൂട് കാലാവസ്ഥയെ പ്രതിരോധിക്കാൻ കൊറോണയ്ക്കാകില്ലെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘന പ്രതിനിധി ഡോ. ഡേവിഡ് നബാറോ പറഞ്ഞു. ഇന്ത്യയിലുള്ള വൈറസിന്റെ വ്യാപനത്തിൽ പഠനം നടത്തിയ ശേഷം മാത്രമേ കൊറോണയ്ക്ക് കാലാവസ്ഥയുമായി ബന്ധമുണ്ടോയെന്ന് തെളിയിക്കാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയിൽ നിന്നുമുള്ള വാർത്തകൾ ആകാംഷയോടെ നോക്കിക്കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.