Friday 24 November 2017

ആര്‍കെ നഗറില്‍ രണ്ടില ചിഹ്നം ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം

By Subha Lekshmi B R.22 Mar, 2017

imran-azhar

ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഐഎഡിഎംകെയുടെ പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് ഇലകഷന്‍കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും. ജയലളിതയുടെ മരണത്തിനു ശേഷം തോഴി ശശികല
നടരാജന്‍റെയും ഒ. പനീര്‍ശെല്‍വത്തിന്‍റെയും നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടു വിഭാഗങ്ങളായി പിളര്‍ന്നിരുന്നു. മുഖ്യമന്ത്രി പദത്തിനായി ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കവും രൂക്ഷമായിരുന്നു. ഒടുവില്‍ ശശികല പക്ഷം മുഖ്യമന്ത്രി പദം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് പാര്‍ട്ടി ചിഹ്നത്തിന്‍റെ കാര്യത്തിലും അതാവര്‍ത്തിച്ചു. രണ്ടില ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഇരുവിഭാഗവും വാദിച്ചു.

ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആര്‍കെ നഗറില്‍ മത്സരിക്കുന്നതിനായാണ് ഇരു വിഭാഗവും ചിഹ്നത്തിന്മേല്‍ അവകാശവാദവുമായി രംഗത്തെത്തിയത്. ഏപ്രില്‍ 12നാണ് ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ശശികല വിഭാഗം ചൊവാഴ്ച തിരഞ്ഞെടുപ്പു കമ്മീഷന് പരാതിനല്‍കിയിരുന്നു. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ഥിയായി താന്‍ മാര്‍ച്ച് 23ന്
പത്രിക സമര്‍പ്പിക്കുമെന്നും ചിഹ്നം തനിക്ക് അനുവദിക്കണമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

അതേസമയം, ചിഹ്നത്തിന്‍റെ അവകാശികള്‍ തങ്ങളാണെന്ന് കാട്ടി പനീര്‍ശെല്‍വം വിഭാഗവും തരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിട്ടുണ്ട്