Friday 16 November 2018


സെക്സി മേരി, ഫാത്തിമ, ആയിഷ ഒക്കെ സിനിമാക്കാര്‍ ഉപയോഗിക്കാത്തതെന്ത്

By praveen prasannan.18 Nov, 2017

imran-azhar


ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ നിന്ന് സെക്സി ദുര്‍ഗ, ന്യൂഡ് എന്നീ ചിത്രങ്ങള്‍ ഒഴിവാക്കിയ വിവാദത്തില്‍ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍ എം പി. സെക്സി ദുര്‍ഗ, സെക്സി രാധ എന്നൊക്കെ ഉപയോഗിക്കുന്ന സിനിമാക്കാര്‍ എന്ത് കൊണ്ടാണ് സെക്സി മേരി, ഫാത്തിമ ആയിഷ എന്നൊക്കെ ഉപയോഗിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

വളരെ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യമാണിത്. ഇതേക്കുറിച്ച് തനിക്കും അറിയേണ്ടതുണ്ട്. ഇന്ത്യ ടുഡേ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഗൌരവ് സി സാവന്തിന്‍റെ ട്വീറ്റിനെ പിന്‍തുണച്ചാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ട്വീറ്റ്.

ആവിഷ്കാര സ്വാതന്ത്യ്രത്തെ പൂര്‍ണ്ണമായും പിന്‍തുണയ്ക്കുന്നു. എന്നാല്‍ എപ്പോഴും ഒരു ഭാഗത്തേക്ക് മാത്രം ഇത്തരത്തില്‍ കാര്യങ്ങള്‍ പോകുന്നത് എന്തുകൊണ്ടാണ്?

ഫാത്തിമയും ആയിഷയും മേരിയുമൊന്നും സെക്സി അല്ലാത്തതാണോ കാരണം. അല്ലെങ്കില്‍ ഇന്ത്യന്‍ സംവിധായകര്‍ ഫത്വകളെയും അവരുടെ സ്റ്റുഡിയോകള്‍ നശിക്കുന്നതിനെയും ഭയപ്പെടുന്നു. ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ എഡിറ്റര്‍ ആര്‍തി ടികോ സിംഗ് ട്വീറ്റ് ചെയ്തു.