Thursday 27 June 2019




ജോൺ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനാകില്ലെന്ന് വിദഗ്ധർ

By Sooraj Surendran.24 Nov, 2018

imran-azhar

 

 

പോർട്ട് ബ്ലെയർ: യുഎസ് പൗരൻ ജോൺ അലൻ ചൗവിന്റെ മ‍ൃതദേഹം ഒരിക്കലും വീണ്ടെടുക്കാനാകില്ലെന്ന് വിദഗ്ധരുടെ അഭിപ്രായം. ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റാണ് യുഎസ് പൗരൻ ജോൺ അലൻ ചൗവ് കൊല്ലപ്പെട്ടത്. സാധാരണക്കാരിൽ നിന്നും വളരെ വ്യത്യസ്തമായി ജീവിക്കുന്ന ഒരു വിഭാഗക്കാരാണ് ഉത്തര സെന്റിനൽ ദ്വീപിലെ ഗോത്രവർഗക്കാർ. ഈ ഗോത്രവിഭാഗക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കഴിയാത്തതാണ് നേരിടുന്ന പ്രധാന പ്രശ്നം. ലോകത്തിൽ തന്നെ ഏറ്റവും സംരക്ഷിത വിഭാഗക്കാരാണിവർ. ജോൺ ചൗവിന്റെ മൃതദേഹത്തിനായി വള്ളത്തിൽ പോലീസ് ഉദ്യോഗസ്ഥർ ദ്വീപിലേക്ക് പോയിരുന്നു. എന്നാൽ ഗോത്രവർഗ്ഗക്കാരുടെ പ്രതികരണം മനസിലാക്കാൻ സാധിക്കാത്തതിനാൽ ഇവർ മടങ്ങുകയായിരുന്നു. മൃതദേഹം വീണ്ടെടുക്കാൻ മറ്റ് മാർഗങ്ങളില്ലാതെ പാടുപെടുകയാണ് ഉദ്യോഗസ്ഥർ.