Saturday 18 November 2017

ഗുര്‍മീത് റാം റഹിം സിംഗിനെ കുടുക്കിയത് ഭാര്യ

By online desk.03 Sep, 2017

imran-azhar

സിര്‍സ: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിനെ ബലാല്‍സംഗക്കേസില്‍ കുടുക്കിയത് ഭാര്യ ഹര്‍ജീത് കൌര്‍ എന്ന് വാര്‍ത്ത. ഗുര്‍മീതിന്‍റെ ലൈംഗിക കുറ്റകൃത്യങ്ങളെ സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി വാജ് പേയിക്ക് പരാതി അയച്ചത് ഭാര്യ തന്നെയാണെന്നാണ് വാര്‍ത്ത.

ഗുര്‍മീതിന്‍റെ കൊള്ളരുതായ് മകളില്‍ മനം മടുത്താണ് ഭാര്യ പരാതി അയച്ചത്. ഗുര്‍മീത് സ്ത്രീകളുമായി അവിഹിതങ്ങള്‍ നടത്തിയും മറ്റും കഴിയവെ ഹര്‍ജീത് കൌര്‍ ആശ്രമത്തിലെ സാധുക്കള്‍ക്കൊപ്പമായിരുന്നു.

ഹര്‍ജീത് ദേര സച്ച സൌദ ആശ്രമത്തില്‍ എത്തുന്നത് 1990ലാണ്. ഗുര്‍മീത് വിവാഹം കഴിക്കാന്‍ താത്പര്യം അറിയിച്ചപ്പോള്‍ ഹര്‍ജീത് സമ്മതിച്ചു.

എന്നാല്‍ വൈകാതെ ഗുര്‍മീത് തനിനിറം പുറത്തെടുത്തെന്നാണ് ഭാര്യ പറയുന്നത്. തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്ന് അകലം പാലിച്ചെങ്കിലും ഭീഷണി മൂലം ആശ്രമം വിടനാവുമായിരുന്നില്ല.

ആശ്രമത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കാനാണ് ഹര്‍ജീതിനെ നിയോഗിച്ചിരുന്നത്. ഗുര്‍മീതിനോട് അകലം പാലിച്ചപ്പോഴാണ് ഹണിപ്രീത് കടന്നുവരുന്നത്.

ദാന്പത്യപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയെത്തിയ ഹണിപ്രീതിനെ ഗുര്‍മീത് വലയിലാക്കുകയായിരുന്നു. ഹണിപ്രീത് വളര്‍ത്തുമകളാണെന്നാണ് ഗുര്‍മീത് പറയുന്നത്. എന്നാല്‍ വെപ്പാട്ടിയാണെന്നാണ് ഭാര്യ ഹജീത് പറയുന്നത്. നിരവധി സ്ത്രീകളെ ഗുര്‍മീത് വലയിലാക്കിയെന്നാണ് ഇവര്‍ പറയുന്നത്.