Thursday 16 July 2020




പത്ത് വർഷത്തിനിടെ കേരളത്തിൽ ചരിഞ്ഞത് 836 കാട്ടാനകൾ

By online desk .06 Jun, 2020

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ചരിഞ്ഞത് 836 കാട്ടാനകൾ. പ്രായമായും അസുഖം ബാധിച്ചും 772 ആനകൾ ചരിഞ്ഞു. 2012 ലെ സെന്‍സസിൽ കേരളത്തിൽ 6,177 കാട്ടാനകളാണുണ്ടായിരുന്നതെങ്കിൽ 2019ൽ ഇത് 5,706 ആയി കുറഞ്ഞിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. ഇതിൽ അസ്വാഭികമായ സാഹചര്യത്തിൽ ചരിഞ്ഞത് 64 കാട്ടാനകളാണ്. അതേസമയം 2019-20 വർഷത്തിലെ കണക്കനുസരിച്ച് 3 ആനകളാണ്. 2015–16 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ കാട്ടാനകൾ അസ്വാഭാവിക സാഹചര്യത്തിൽ ചരിഞ്ഞത്. വനംവകുപ്പ് അസ്വഭാവിക മരണങ്ങളായി പരിഗണിക്കുന്നത് വേട്ടക്കാര്‍ കൊല്ലുന്നതും സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചും വാഹനങ്ങൾ തട്ടിയും വൈദ്യുതി വേലികളിൽ കുടുങ്ങിയും ആനകൾ ചരിയുന്നതിനെയാണ്.