Wednesday 20 June 2018

കാട്ടാനാകളെ കാടുകയറ്റി

By praveen prasannan.12 Aug, 2017

imran-azhar

പാലക്കാട്: ഏഴ് ദിവസം ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടാനകളെ തിരികെ കാടുകയറ്റി. വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് ആനകള്‍ കാടുകയറിയത്.

പാലക്കാട്~കോഴിക്കോട് ദേശീയപാത മുരിച്ച് കടന്ന് ആനകള്‍ കല്ലടിക്കോട് വനത്തിലേക്ക് കയറുകയായിരുന്നു. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും റബ്ബര്‍ ബുള്ളറ്റ് കൊണ്ട് വെടിവച്ചുമാണ് ആനകളെ കാട്ടിലേക്ക് കയറ്റിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമൊക്കെ അക്ഷീണം പ്രയത്നിച്ചാണ് ആനകളെ കാടുകയറ്റിയത്. രാവിലെ ആനകളെ കാടു കയറ്റിയെങ്കിലും ആള്‍ക്കാര്‍ ബഹളം ഉണ്ടാക്കിയതിനാല്‍ ഫലപ്രദമായില്ല.

തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവച്ചും ആള്‍ക്കാരെ നിയന്ത്രിച്ചുമൊക്കെ ആനകളെ കാട്ടിലേക്ക് കയറ്റുകയായിരുന്നു. ഭാരതപ്പുഴയിലും ആനകള്‍ എത്തിയിരുന്നു.

മൂന്ന് ആനകളാണ് നാട്ടിലിറങ്ങിയത്. രാത്രി എട്ട് മണിയോടെ ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിച്ചു.