Sunday 09 December 2018


അക്കാദമി പുരസ്കാര തുക ജുനൈദിന്‍റെ മാതാവിനു നല്‍കുമെന്ന് കെ.പി രാമനുണ്ണി

By SUBHALEKSHMI B R.13 Feb, 2018

imran-azhar

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര തുക മുസ്ളീം ആയതിന്‍റെ പേരില്‍ കൊല്ളപ്പെട്ട ജുനൈദിന്‍റെ മാതാവിനു നല്‍കുമെന്ന് കെ.പി രാമനുണ്ണി. പുരസ്കാര തുകയില്‍നിന്നു മൂന്നു രൂപ മാത്രം എടുത്തിട്ട് ബാക്കി തുക മുഴുവന്‍ കൊല്ളപ്പെട്ട ജുനൈദിന്‍റെ മാതാവിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

 

ദൈവത്തിന്‍റെ പുസ്തകം എന്ന കൃതിയാണു പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ദൈവത്തിന്‍റെ പുസ്തകത്തില്‍ പ്രവാചകനായ മുഹമ്മദ് നബി കൃഷ്ണനെ ഇക്കാ എന്നും കൃഷ്ണന്‍ തിരിച്ചു മുത്തേ എന്നുമാണ് വിളിക്കുന്നത്. സഹോദരങ്ങള്‍ എന്ന നിലയിലാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ വെച്ചു നോക്കുന്പോള്‍ ഈ പുസ്തകത്തിന് ഒരു വലിയ രാഷ്ട്രീയ ദൌത്യം കൂടി നിര്‍വഹിക്കാനുണ്ടെന്നും രാമനുണ്ണി പറഞ്ഞു.