Monday 06 December 2021




നിഴൽ യുദ്ധത്തോട് സന്ധിയില്ല, ഭീകരവാദം വളർത്തുന്നവരോട് ചർച്ചയ്ക്ക് തയാറല്ല: അമിത് ഷാ

By സൂരജ് സുരേന്ദ്രന്‍.25 Oct, 2021

imran-azhar

 

 

ന്യൂ ഡൽഹി: ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് ജമ്മുകശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള ആവശ്യപ്പെട്ടതിന് പിന്നാലെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

 

ഭീകരവാദം വളർത്തുന്നവരോടുമായി യാതൊരു ചർച്ചകൾക്കും തയ്യാറല്ലെന്നും അമിത് ഷാ പറഞ്ഞു.

 

നിഴൽ യുദ്ധത്തോട് സന്ധിയില്ലെന്നും കേന്ദ്ര സർക്കാർ തീരുമാനങ്ങൾ ശരിയെന്ന് തെളിഞ്ഞ വർഷങ്ങളാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

തന്റെ ജമ്മു കാശ്മീർ സന്ദർശനത്തിൽ മാറ്റമില്ലെന്നും ഇന്ന് ജവാന്മാർക്കൊപ്പം സിആർപിഎഫ് ക്യാമ്പിൽ തങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേസമയം കഴിഞ്ഞ ദിവസം ഷായുടെ ഷോപ്പിയാനിലെ ബബാപൊരയില്‍ സന്ദർശനത്തിനിടെ ആക്രമണം നടന്നിരുന്നു.

 

ആക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു.